കൂടല്ലൂർ: കിടങ്ങൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ 15.29 ലക്ഷം രൂപ എം.പി ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിൽ പൂർത്തീകരിച്ച 172ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ റ്റീനാ മാളിയേക്കൽ, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. മേഴ്‌സി ജോൺ മൂലക്കാട്ട്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽകുമാർ, പഞ്ചായത്ത് മെമ്പർമാരായ സിബി സിബി, ലൈസമ്മ ജോർജ്, മിനി ജെറോം, പ്രദീപ് വലിയപറമ്പിൽ, കെ.എം ജോസഫ്, പി.കെ രാജു, പി.ആർ രാജു, ഐ.സി.ഡി.എസ് ഓഫീസർ ജോവൻ സി, അംഗനവാടി വർക്കർമാരായ സിന്ധു വി, വത്സമ്മ പെരുമാൾ എന്നിവർ പ്രസംഗിച്ചു.