ചങ്ങനാശേരി: കേരള വിനോദ സഞ്ചാര വികസന കോർപറേഷന്റെ കെ.ടി.ഡി.സി ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന ടാമറിൻഡ് ഈസി ഹോട്ടലിൽ വിഷു ഈസ്റ്റർ പ്രമാണിച്ച് കെ.ടി.ഡി.സി കലം ബിരിയാണി ഫെസ്റ്റും വിഷു സദ്യയും ഒരുക്കുന്നു. കലം ബിരിയാണി ഫെസ്റ്റ് 14ന് ഉച്ചയ്ക്ക് 12ന് നഗരസഭാ കൗൺസിലർ വിനീത എസ്.നായർ ഉദ്ഘാടനം ചെയ്യും. സിനിമ നടൻ ജയശങ്കർ ആദ്യ വിൽപ്പന ഏറ്റുവാങ്ങും. ബിരിയാണി ഫെസ്റ്റ് 14 മുതൽ 17 വരെയാണ്. വെജിറ്റബിൾ, എഗ്ഗ്, ബീഫ് ചിക്കൻ, ഫിഷ് പൗൻസ്, മട്ടൺ എന്നീ വിവിധയിനം ബിരിയാണി ഫെസ്റ്റിൽ ലഭിക്കും. ബിരിയാണി മൺകലത്തിൽ ആണ് നൽകുന്നത്.
15ന് വിഷു സദ്യ പാർസലായി നൽകും. രണ്ട് കൂട്ടം പായസം ഉൾപ്പെടെ 22 ഇനം സദ്യവട്ടങ്ങൾ പ്രത്യേകം തയാറാക്കിയ കണ്ടെയ്‌നറുകളിൽ തൂശനില ഉൾപ്പെടെ നൽകും. സദ്യ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പാർസൽ ലഭിക്കൂ. റെസ്റ്റോറന്റിൽ ബിരിയാണിയും വിഷു സദ്യയും ലഭിക്കും. റെസ്റ്റോറന്റ് എല്ലാ ദിവസവും രാവിലെ 7 മുതൽ 10 വരെ പ്രവർത്തിക്കും. സൗത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ ലഭ്യമാണ്. വിഷു സദ്യയും പായസവും മുൻകൂർ ബുക്കിംഗിനായി ഫോൺ: 9447701783, 9496185246.