കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരളയുടെ നേതൃത്വത്തിൽ പുതുനിര വാഹനങ്ങളുടെ റിപ്പയറിംഗ് പരിശീലനം ഇടത്തരം വർക്ക്‌ഷോപ്പുകാർക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോടിമതയിൽ നിർമ്മിക്കുന്ന ട്രെയിനിംഗ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസിസ്, ട്രഷറർ സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പി.ജി ഗിരീഷ്, ജോയിന്റ് സെക്രട്ടറി ഒ.എൻ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.