പൊൻകുന്നം: കനത്തമഴയിൽ മലയോര മേഖലയിൽ കർഷകർക്കും കർഷകതൊഴിലാളികൾക്കും ദുരിതജീവിതം. മഴയെ തുടർന്ന് റബർ ടാപ്പിംഗ് ഉൾപ്പെടെ മുടങ്ങുന്നതാണ് കർഷകരെയും തൊഴിലാളികളെയും വലയ്ക്കുന്നത്. റബറിന് മെച്ചമായ വില ഉണ്ടെങ്കിലും അതുകൊണ്ട് കർഷകർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണ്.റബർമരങ്ങൾക്ക് പ്ലാസ്റ്റിക് ഷേഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കനത്തമഴയിൽ ടാപ്പിംഗിന് ഇറങ്ങാൻ കഴിയാത്തതാണ് തൊഴിലാളികളെയും ദുരിതത്തിലാക്കുന്നത്.