
കോട്ടയം. പൂത്തുലഞ്ഞ് നിന്ന കണിക്കൊന്നപ്പൂക്കൾ കനത്തമഴയിൽ കൊഴിഞ്ഞു. വിഷുദിനത്തിൽ കണിയൊരുക്കാൻ കൊന്നപ്പൂക്കൾക്ക് ക്ഷാമമാവും. ഇത്തവണ കാലം തെറ്റി ഏപ്രിൽ മാസത്തിന് മുൻപ് തന്നെ പലയിടത്തും ഇല കാണാൻ പറ്റാത്ത നിലയിൽ കൊന്ന നിറയെ പൂവിട്ടിരുന്നു. എന്നാൽ വേനൽ മഴ വില്ലനായി മാറുകയായിരുന്നു. ശക്തമായ മഴയിലും കാറ്റിലും പൂത്തുലഞ്ഞു നിന്ന കൊന്നപ്പൂക്കൾ കൊഴിഞ്ഞു പോയി. നിലവിൽ അങ്ങിങ്ങായി കുറച്ച് പൂക്കൾ മാത്രമാണ് ശേഷിക്കുന്നത്.