പൊൻകുന്നം: ഏറത്തുവടകര തൃക്കണ്ണാപുരം മഹാദേവക്ഷേത്രത്തിന് മുൻവശത്ത് അലങ്കാരഗോപുരം നിർമ്മിക്കുന്നതിനും ക്ഷേത്രത്തോടനുബന്ധിച്ചുള്ള ധർമ്മശാസ്താഭജനമണ്ഡപം നവീകരിക്കുന്നതിനും ക്ഷേത്രാങ്കണത്തിൽ ചേർന്ന വാർഷികസമ്മേളനം തീരുമാനിച്ചു. ഇതിലേയ്ക്കായി എല്ലാ ഭവനങ്ങളും കേന്ദ്രീകരിച്ച് 15ന് വിഷുപിരിവ് നടത്തും. പുതിയ ഭാരവാഹികളായി പി.എൻ.പുരുഷോത്തമൻപിള്ള (പ്രസിഡന്റ്), രാജേഷ്.എൻ
(സെക്രട്ടറി), അനൂപ് തിരുവല്ലാലുങ്കൽ (ജോ സെക്രട്ടറി), കെ.കെ.പുരുഷോത്തമൻപിള്ള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.