വാഴൂർ: ഭരണഘടനാ ശില്പി ഭാരതരത്‌നം ഡോ:ബി.ആർ.അംബേദ്ക്കറുടെ 131-ാമത് ജന്മദിനാഘോഷം 14ന് ദളിത് സംയുക്ത സമിതി വാഴൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മറ്റപ്പള്ളിയിൽ നടക്കും. രാവിലെ ഇളമ്പള്ളി കവലയിലെ അംബേദ്കർ മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കും മധുരവിതരണത്തിനും ശേഷം നടക്കുന്ന ജന്മദിന സമ്മേളനത്തിൽ മാത്യു ടി.ബി അദ്ധ്യക്ഷത വഹിക്കും.