തൃക്കൊടിത്താനം: എസ്.എൻ.ഡി.പി യോഗം തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവവും ദേശതാലപ്പൊലിഘോഷയാത്രയും 28 മുതൽ മെയ് 5 വരെ നടക്കുമെന്ന് പ്രസിഡന്റ് പി.എസ് അശോക് കുമാർ, സെക്രട്ടറി സി.രതീഷ്, വൈസ് പ്രസിഡന്റ് കെ.എൻ ഹരിക്കുട്ടൻ എന്നിവർ അറിയിച്ചു. 28ന് വൈകുന്നേരം 4.30ന് ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും ഘോഷയാത്ര തൃക്കൊടിത്താനം രജനി പതിനെട്ടിലിന്റെ വസതിയിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. ആകാശ വിസ്മയം, കൊടിയേറ്റ് സദ്യ. 30ന് ഉത്സവപൂജ, മെയ് 1ന് സ്റ്റേജ് പ്രോഗ്രാം,പ്രസാദമൂട്ട്, മെയ് 2ന് ഉത്സവപൂജ, മെയ് 3ന് ഉത്സവപൂജ, വൈകുന്നേരം 5.30ന് ദേശതാലപ്പൊലിഘോഷയാത്ര ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ദേശതാലപ്പൊലി ഘോഷയാത്ര ആരമല പൗരാവലിയുടെയും യൂത്ത്മൂവ്‌മെന്റിന്റെയും കിളിമല പൗരാവലിയുടെയും സ്വീകരണം ഏറ്റുവാങ്ങി കുന്നുംപുറത്ത് 1349, 59 ശാഖകളുടെ ഘോഷയാത്രയുമായി സംഗമിക്കും. രാത്രി 8.30ന് താലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചേരും. മഹാപ്രസാദമൂട്ട്, മെയ് 4ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 3ന് കാവടിയാട്ടം. മെയ് 5ന് ആറാട്ട്.