ചങ്ങനാശേരി: നിയോജകമണ്ഡലത്തിൽ നാശം സംഭവിച്ച എല്ലാ പാടശേഖരങ്ങളിലെയും കർഷകർക്ക് അർഹമായ സാമ്പത്തിക സഹായം എത്തിക്കുമെന്ന് അഡ്വ ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളോടൊപ്പം കൃഷിനാശം സംഭവിച്ച പാടശേഖരങ്ങൾ എം.എൽ.എ സന്ദർശിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദുമായി എം.എൽ.എ ചർച്ച നടത്തും.