എരമേലി :എരുമേലി യൂണിയനിൽ വൈദിക യോഗം പുനസംഘടിപ്പിച്ചു. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ്‌ന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം പ്രസിഡന്റായി മഹേശ്വരൻ ശാന്തിയെയും വൈസ് പ്രസിഡന്റായി റ്റി.എസ് ബിജു ശാന്തിയെയും സെക്രട്ടറിയായി രാഹുൽ ശാന്തിയെയും ജോയിന്റ് സെക്രട്ടറിയായി രഞ്ജിത്ത് ശാന്തിയെയും തെരഞ്ഞെടുത്തു