മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം 1215-ാം നമ്പർ ഇടകടത്തി ശാഖാ പൊതുയോഗം എരുമേലി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.വി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ബി.ഷാജി, മുൻ ശാഖാ പ്രസിഡന്റ് പി.ഡി. സാംബശിവൻ, അഡ്മിനിസ്ട്രേറ്റീവ് കൗൺസിലർമാരായ പി.ജി.വിശ്വനാഥൻ, കെ.എ.രവികുമാർ, സന്തോഷ് കുമാർ, വനിതാ സംഘം സെക്രട്ടറി മിനി മധു, മുൻ ശാഖാ സെക്രട്ടറി വി.കെ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.ജി. വിശ്വനാഥൻ (പ്രസിഡന്റ്), ടി.കെ.പ്രഭാകരൻ (വൈസ് പ്രസിഡന്റ്) കെ.ടി.മധുസൂദനൻ (സെക്രട്ടറി), രംഗകുമാർ ഈട്ടിക്കൽ, (യൂണിയൻ കമ്മിറ്റി അംഗം) കെ.ടി.ഷിബു കുമ്പുക്കൽ , മനോജ് കോട്ടയ്ക്കൽ, എവിൻ മധു , ലളിതാമണി രാജു , മിനി ബിജു, രാജി ബാലൻ (മാനേജിംഗ് കമ്മിറ്റി) പി.ഡി.സാംബശിവൻ, വി.കെ.നാരായണൻ, മിനി മധു കുമ്പുക്കൽ (കേരളകൗമുദി ഏജന്റ്, ഇകംടത്തി) എന്നിവരെ തിരഞ്ഞെടുത്തു.