ഭരണങ്ങാനം : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഇന്ന് സമാപിക്കും. രാവിലെ 10.30 ന് ശുകപൂജ, 11.30 ന് ഗ്രന്ഥസമർപ്പണം, 12 ന് അവഭൃഥസ്‌നാനം, 12.45 ന് യഞ്ജസമർപ്പണം, 1.15 ന് മഹാപ്രസാദമൂട്ട്. നാളെ വൈകിട്ട് 7.30 ന് ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം ആചാര്യൻ ഇടമറ്റം കണ്ണൻ അഭ്യസിപ്പിച്ച വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം.