കടുത്തുരുത്തി : റീജിയണൽ സർവീസ് സഹകരണബാങ്കിന്റെ വിഷു - ഈസ്റ്റർ - റംസാൻ വിപണി ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.സി.വിനോദ്, ഭരണസമിതി അംഗങ്ങളായ ഡി.ശശികുമാർ, കെ.എം.വിജയൻ, സിറിയക് ജോർജ്, സുനിത രാജശേഖരൻ, ഷജിനി വിനോയ്, ജോസ്‌കുട്ടി കാട്ടാത്തുവാലാ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. പ്രശോഭനൻ എന്നിവർ സംസാരിച്ചു. ഡോ.ഇ.പി.ഷാജി അഴകാട്ടിൽ ആദ്യവില്പന ഏറ്റുവാങ്ങി. 16 ഇനം പലവ്യഞ്ജനങ്ങളാണ് സബ്‌സിഡി നിരക്കിൽ 700 രൂപയ്ക്ക് നൽകുന്നത്.