മധുരവേലി : എസ്.എൻ.ഡി.പി യോഗം 928-ാം നമ്പർ മധുരവേലി ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക മഹോത്സവം 17,18,19 തീയതികളിൽ നടക്കും. 17 ന് ഉച്ചകഴിഞ്ഞ് 3 ന് നെടിയകാലായിൽ എൻ.പി.സുരേഷിന്റെ വസതിയിൽ നിന്ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണ ഘോഷയാത്ര, 5 ന് ക്ഷേത്രാചാര്യൻ സ്വാമി ധർമ്മചൈതന്യയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 5.20 നും 6.10 നും മദ്ധ്യേ സ്വാമി ധർമ്മചൈതന്യ, തന്ത്രി വിളക്കുമാടം സുനിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, 7 ന് മഹാസുദർശന ഹോമം, 7.15 ന് കഥാപ്രസംഗം : കഥ ശ്രീനാരായണ ഗുരുദേവൻ അവതരണം : സീന പള്ളിക്കര. 18 ന് രാവിലെ 10.30 ന് രാജൻ മഞ്ചേരി നയിക്കുന്ന പ്രഭാഷണം, 12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് മഹാസർവൈശ്വര്യ പൂജ, 7.15 ന് നൃത്തനാടകം. 19 ന് രാവിലെ 9.30 മുതൽ കലശം എഴുന്നള്ളത്ത് കലശാഭിഷേകം, 10.30 ന് വിശേഷാൽ ഗുരുപൂജ, 12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ദേശതാലപ്പൊലി ഘോഷയാത്ര, 8 ന് താലപ്പൊലി വരവേൽപ്പ്, തുടർന്ന് ദീപക്കാഴ്ച, പുഷ്പാഭിഷേകം, വലിയ കാണിക്ക എന്നിവ നടക്കുമെന്ന് പ്രസിഡന്റ് എൻ.പി.പ്രകാശൻ, സെക്രട്ടറി പി.കെ. പ്രശോഭൻ എന്നിവർ അറിയിച്ചു.