
കോട്ടയം. ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 12.38 കോടി രൂപ ചികിത്സാ സഹായം നൽകിയതായി കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. 2021 മേയ് മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. 10316 പേർക്കാണ് സഹായം ലഭിച്ചത്. കോട്ടയം താലൂക്കിൽ 2739 പേർക്കായി 3.50 കോടി രൂപയും ചങ്ങനാശേരിയിൽ 2.23 കോടിയും കാഞ്ഞിരപ്പള്ളിയിൽ 1887 പേർക്കായി 2.02 കോടി രൂപയും വിതരണം ചെയ്തു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായമായി 7.35 ലക്ഷം രൂപയാണ് നൽകിയത്. 147 ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതവും നൽകുന്നുണ്ട്.