പാലാ: നഗരത്തിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നതായി പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ടൈലുകൾ പാകിയ നടപ്പാതകളുടെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റി ഓടകൾ ശുചീകരിക്കണം. ഇതിനായുള്ള നടപടികൾക്ക് പി.ഡബ്ലി.യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പണികൾ ആരംഭിക്കും. ഓടകളിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വീഴാതെ ശ്രദ്ധിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.