തൃക്കൊടിത്താനം: തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിലെ ഉത്സവം 28ന് കൊടിയേറി മെയ് 5ന് ആറോട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ആഘോഷമായ ദേശതാലപ്പൊലി ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം 59, 1349, 1348 നമ്പർ ശാഖകകളുടെ നേതൃത്വത്തിൽ നടക്കുമെന്ന് ക്ഷേത്രയോഗം ഭരണസമിതി പ്രസിഡന്റ് എം.വി സുകുമാരൻ, സെക്രട്ടറി കെ.രാധാകൃഷ്ണൻ കൃഷ്ണവിലാസം, ഖജാൻജി എം.സുഭാഷ് എന്നിവർ അറിയിച്ചു.