manga

പീരുമേട്: മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി ഉത്സവത്തിന് ഒരുക്കങ്ങളായി. മേടമാസത്തിലെ ചൈത്രമാസത്തിലെ പൗർണ്ണമിയായ 16 നാണ് ഉത്സവം നടത്തുന്നത്. കേരളവും തമിഴനാടും യോജിച്ചാണ് നടത്തിപ്പ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊവിഡ് മൂലം ഉത്സവമുണ്ടായിരുന്നില്ല. കണ്ണകിയുടെ പ്രതിഷ്ഠയാണിവിടെ. ചിത്ര പൗർണ്ണമി ദിവസം മാത്രമാണ് പൊതുജനങ്ങക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്. ഇത്തവണയും ഭക്തർക്ക് രാവിലെ 6 മണി മുതൽ 2 മണി വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പെരിയാർ വന്യമൃഗ സംരക്ഷണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമെന്ന നിലയിൽ വന്യമൃഗങ്ങൾക്ക് ആഘാതമേൽപ്പിക്കുന്ന ഒരു പ്രവർത്തിയും ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.