dharna

കട്ടപ്പന. ഡീസൽ വിലവർദ്ധനയ്‌ക്കെതിരെ കെ.എസ്.ആർ.ടി.ഇ.എ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. കട്ടപ്പന മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ധർണ്ണ സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി വി.ആർ.സജി, സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മുരളി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ബി.സjരേഷ് ,വൈസ് പ്രസിഡന്റ് പി.ജി.അജയൻ, കെ.ആർ.ഷിജു, പി.എം.മനോജ്, ടി.എസ്. ജോൺസൺ, പി.വി.സജിമോൻ എന്നിവർ പ്രസംഗിച്ചു.