ചങ്ങനാശേരി: ഓൾ കേരളാ നിധി ഫെഡറേഷൻ കോട്ടയം മേഖലാ ശില്പശാല കേന്ദ്ര റെയിൽവേ ബോർഡ് മെമ്പർ ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിധി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.യു ഷാജിശർമ്മ മുഖ്യപ്രഭാഷണം നടത്തി. മേഖല കോർഡിനേറ്റർ ജയപ്രകാശ് തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. വേലായുധൻപിള്ള, ബിബിൻഷാൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ സെക്രട്ടറി അനിൽകുമാർ, മനോജ് കുമാർ എന്നിവർ പങ്കെടുത്തു. കോട്ടയം ജില്ലാ പ്രസിഡന്റ് ബിജു പൊടിക്കളം സ്വാഗതവും പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ എൻ.സതികുമാർ നന്ദിയും പറഞ്ഞു.