വൈക്കം : തുരുത്തുമ്മ കെറുപ്പുന്ന ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം തുടങ്ങി. ഇന്ന് വിഷുക്കണി ദർശനം. 16, 17, 18, 19 തീയതികളിൽ ക്ഷേത്രാചാരചടങ്ങുകൾ. 20ന് 11.30ന് സർപ്പത്തിന് കളമെഴുത്തുംപാട്ടും - ഭസ്മക്കളം, 7.30ന് പൊടിക്കളം, വെളുപ്പിന് 3ന് കൂട്ടക്കളം, 21ന് 10ന് ഗന്ധർവ്വൻ പാട്ട് - ഭസ്മക്കളം, 12.30ന് പ്രസാദം ഊട്ട്, 8ന് കുംഭകുടം അഭിഷേകം, തുടർന്ന് ഗന്ധർവ്വൻ പാട്ട് - പൊടിക്കളം, വെളുപ്പിന് 4ന് ഗന്ധർവ്വൻ പാട്ട് - കൂട്ടക്കളം. 22ന് 12.30ന് പ്രസാദം ഊട്ട്, 7ന് ദേശതാലപ്പൊലി തുടർന്ന് തിരുമുടിയാട്ടം നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും, 23ന് 10ന് കലശാഭിഷേകം, അഷ്ടാഭിഷേകം, 11.30ന് നാമാർച്ചന ലഹരി, 12.30ന് മഹാപ്രസാദം ഊട്ട്, 6.30ന് വിളക്ക് വയ്പ്, 7ന് ദേശതാലപ്പൊലി, തുടർന്ന് നൃത്തസന്ധ്യ.