വാഴൂർ: ഞാൻ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ നിയമമന്ത്രിയും, ഭരണഘടനാ ശില്പിയുമായ ഭാരതരത്‌നം ഡോ.ബി ആർ.അംബേദ്കറുടെ 131 ാം ജന്മദിനാഘോഷം ദളിത് സംയുക്ത സമിതി വാഴൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മറ്റപ്പള്ളിയിൽ നടന്നു. ജന്മദിന സമ്മേളനം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. മാത്യൂ.ടി ബി.അദ്ധ്യക്ഷനായി. രാജൻ.കെ.കെ, ജെയ്‌നി മറ്റപ്പള്ളി, ബിനോയി പിറ്റർ, ജോർജ്കുട്ടി താന്നിക്കൽ, ജെസ്റ്റ്യൻ ജോസഫ്, ജോസ്.എ.വൈ., സാബു തുടങ്ങിയവർ സംസാരിച്ചു.