vv

കോട്ടയം: ജയരാജ് സംവിധാനം ചെയ്ത ഒറ്റാലെന്ന ചിത്രത്തിലൂടെ പ്രശസ്തനായ കുമരകം പുളിക്കയിൽ വാസുദേവൻ (ഒറ്റാൽ വാസവൻ-76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ഷീബ, ഷാജിലാൽ. മരുമക്കൾ: പ്രസന്നകുമാർ, ശ്രീക്കുട്ടി.

2014ൽ പുറത്തിറങ്ങിയ ഒറ്റാലിൽ വല്യപ്പച്ചായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കുമരകം വാസവൻ വെള്ളിത്തിരയിലെത്തിയത്. ഭയാനകം,​ കാറ്റിലൊരു പായ്ക്കപ്പൽ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.