നാട്ടകം: നാട്ടകം പൊൻകുന്നത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 24 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. ഇന്ന് രാവിലെ 4.30ന് ഭഗവതി കണിക്കാണിക്കലും വിഷുക്കൈനീട്ടം സമർപ്പിക്കലും, വൈകിട്ട് 7ന് തന്ത്രിമുഖ്യൻ കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 7.30ന് ഓട്ടൻതുള്ളൽ, 8ന് അത്താഴപൂജ. 16ന് രാവിലെ 8ന് പുതുതായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിന് കല്ല് ഇടൽ. 9.30ന് എഴുന്നള്ളിപ്പ്, 7ന് സംഗീതസദസ്. 17ന് വൈകിട്ട് ഭരതനാട്യം, 8ന് നൃത്തസന്ധ്യ, 8.30 മുതൽ ഭക്തി ഗാനമഞ്ജരി. 18ന് വൈകിട്ട് 7ന് വീണ കച്ചേരി. 19ന് വൈകിട്ട് 7ന് കരോക്കെ ഭക്തിഗാനമേള. 20ന് രാവിലെ 9 മുതൽ അമൃതം ഭോജനം, 10 മുതൽ അഞ്ചാം പുറപ്പാട്, 11ന് വിളക്കിനെഴുന്നള്ളിപ്പ്, 7ന് നൃത്തനൃത്ത്യങ്ങൾ. 21ന് വൈകിട്ട് 7ന് സംഗീത സദസ്, 9ന് ഭക്തിഗാനാമൃതം. 22ന് വൈകിട്ട് 7ന് ഭക്തിഗാനമേള. 23ന് രാവിലെ 11ന് ഉത്സവബലി, 7ന് സംഗീതസദസ്, 10ന് പള്ളിവേട്ട എതിരേൽപ്പ്. 24ന് വൈകുന്നേരം 3ന് ആറാട്ട് ബലി, 3.30ന് കൊടിമരച്ചുവട്ടിൽ പറവയ്പ്പ്, 4.30ന് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു. 7ന് ആറാട്ട് എഴുന്നള്ളിപ്പ്, 10.30ന് ആറാട്ട് വരവേൽപ്പ്, 11.30ന് കൊടിയിറക്ക്, 12ന് 25 കലശാഭിഷേകം, 12.30ന് ആശ്‌കൊട്ടി നടഅടയ്ക്കൽ, 7ന് ആറാട്ട് കച്ചേരി.