
ചങ്ങനാശേരി. കേരള വിനോദസഞ്ചാര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന ടാമറിൻഡ് ഈസി ഹോട്ടലിൽ വിഷു ഈസ്റ്റർ പ്രമാണിച്ച് കെ.ടി.ഡി.സി കലം ബിരിയാണി ഫെസ്റ്റും വിഷുസദ്യയും വാർഡ് കൗൺസിലർ വിനീത എസ്. നായർ ഉദ്ഘാടനം ചെയ്തു. സിനിമാനടൻ ജയശങ്കർ കാരിമുട്ടം ആദ്യവില്പന സ്വീകരിച്ചു. വെജിറ്റബിൾ, ബീഫ്, ചിക്കൻ തുടങ്ങി വിവിധയിനം ബിരിയാണി ഇവിടെ ലഭിക്കും. വിഷു സദ്യ ഇന്ന് പാർസലായി നൽകും. റെസ്റ്റോറന്റ് എല്ലാ ദിവസവും രാവിലെ 7 മുതൽ 10 വരെ പ്രവർത്തിക്കും. മേള 17 വരെ തുടരും. ഫോൺ: 9447701783, 9496185246.