തെള്ളകം: കേരളപുരത്ത് ദേവസ്വം തിരുകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഞ്ചാം ഉത്സവദിനമായ ഇന്ന് രാവിലെ 4ന് വിഷുക്കണി ദർശനം, 6ന് അഷ്ടദ്രവ്യമഹാഗണപതി ഹവനം, 6.30ന് ഉഷപൂജ, ഭാഗവതപാരായണം, 8ന് പന്തീരടിപൂജ, ശ്രീഭൂതബലി, 10ന് ഉച്ചപൂജ, കളഭാഭിഷേകം, കലശപൂജ, വൈകുന്നേരം 5ന് നടതുറക്കൽ, 5.30ന് താലപ്പൊലി ഘോഷയാത്ര കറുത്തേടത്ത് ജയന്തിഭവൻ സുധീപ് കുമാറിന്റെ ഭവനത്തിൽ നിന്നും പുറപ്പെട്ട് തിരുകേരളപുരം ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സന്നിധിയിലെ സ്വീകരണം ഏറ്റുവാങ്ങി ഭഗവത് സന്നിധിയിൽ എത്തിച്ചേരും.