cycling

തൊടുപുഴ. ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സൈക്ലിംഗ് സമ്മർ കോച്ചിംഗ് ക്യാമ്പ് 21 ന് ആരംഭിക്കും. തൊടുപുഴയിലും ചേറ്റുകുഴിയിലുമാണ് ക്യാമ്പ് നടത്തുന്നത്. പത്ത് വയസ്സ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി 21 ന് രാവിലെ 7.30 ന് തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലോ 30 ന് രാവിലെ 8 ന് ചേറ്റുകുഴിയിൽ എം.ജി.എം.പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിലോ എത്തണമെന്ന് സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അറിയിച്ചു. ബന്ധപ്പെ‌ടേണ്ട ഫോൺ നമ്പർ: 94 47 17 38 43.