എലിക്കുളം: പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന് 20 കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ മന്ദിരം തുറന്ന് കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള നിവേദനം പ്രദേശവാസികൾ മാണി സി.കാപ്പൻ എം.എൽ.എയ്ക്ക് കൈമാറി. സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ ജില്ലയിലെ മികച്ച കൊവിഡ് പോരാളി അവാർഡ് കരസ്ഥമാക്കിയ രതീഷ്‌കുമാർ നക്ഷത്ര, ജിഷ്ണു പറപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.