പാലാ: വിഷുക്കൈനീട്ടത്തിന് മുമ്പൊരു ''തൈനീട്ടം''; ഏറ്റുവാങ്ങാൻ കുട്ടികൾ കൂട്ടമായെത്തി. ആശംസകൾ നേർന്ന് പ്രമുഖരും. ഐങ്കൊമ്പ് അംബികാ വിദ്യാഭവന്റെ നേതൃത്വത്തിലാണ് 'വിഷുത്തൈനീട്ടം' പദ്ധതി തുടങ്ങിയത്. കാർഷികോത്സവമായ വിഷുവിന് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി വൃക്ഷത്തൈ നടുന്ന പദ്ധതിയാണിത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അംബികാ വിദ്യാഭവൻ പ്രസിഡന്റ് ഡോ.എൻ.കെ. മഹാദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ബിജു കൃഷ്ണൻ, സിബി ചക്കാലയ്ക്കൽ, റ്റി.എൻ. സുകുമാരൻ നായർ, സി.എസ്. പ്രതീഷ് എന്നിവർ ആശംസകൾ നേർന്നു.