വൈക്കം : എസ്.എൻ.ഡി.പി യോഗം 117ാം നമ്പർ ഉല്ലല ശാഖയിലെ ഡോ.പൽപ്പു മെമ്മോറിയൽ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു.ബൈജു ബൈജു നിവാസ് ,കൺവീനർ ജയശ്രീ കുമ്മറത്തുശ്ശേരി,സെക്രട്ടറി സി.എസ് ആഷ,യൂണിയൻ കമ്മറ്റിയംഗം പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. പ്രസന്ന ഇടശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി .തുടർന്ന് കുടുംബാംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും നടന്നു.