ചെങ്ങളം: എസ്.എൻ.ഡി.പി യോഗം 267-ാം നമ്പർ ചെങ്ങളം വടക്ക് ഗുരുക്ഷേത്രത്തിലെ 51-ാമത് ഗുരുദേവ പ്രതിഷ്ഠാ ഉത്സവം ഇന്ന് മുതൽ 17 വരെ നടക്കും. രാവിലെ 7ന് ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് കൊടിയേറും. 7.30ന് നിറപറ ഘോഷയാത്ര, വൈകുന്നേരം 5.30ന് താലപ്പൊലിഘോഷയാത്ര, 7.45ന് ഓട്ടൻതുള്ളൽ, 9.15ന് കരോക്കെ ഗാനമേള. 18ന് രാവിലെ 7.30ന് നിറപറ ഘോഷയാത്ര, 8ന് അറിവിലേക്ക് ഒരു ചുവട്. 19ന് വൈകിട്ട് 7.15ന് പ്രഭാഷണം, 9ന് അന്നദാനം. 20ന് വൈകുന്നേരം 5ന് കുടുംബ ഐശ്വര്യയജ്ഞം, 9ന് കരോക്കെ ഗാനമേള. 21ന് വൈകുന്നേരം 6ന് നെയ് വിളക്ക് വഴിപാട്, 7ന് അൻപൊലി, കൊടിയിറക്ക്, വലിയകാണിക്ക.