കൈപ്പുഴ: ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 24വരെ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി പോടൂർ സുബ്രഹ്മണ്യൻ ഭട്ടതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ദീപാരാധനയ്ക്ക് ശേഷം ബാൻസുരി ഭജനമണ്ഡലി അവതരി പ്പിക്കുന്ന കൃഷ്ണഭജനഗീതങ്ങൾ. 8.30ന് മേജർ സെറ്റ് കഥകളി. 18ന് സംഗീതാർച്ചന. ഒമ്പതിന് കൊടിക്കീഴിൽ വിളക്ക്. 19ന് ഇത്തികപ്പള്ളി കൊട്ടാരത്തിലേക്ക് ഇറക്കി എഴുന്നള്ളത്ത്. വൈകിട്ട് വയലിൻ കച്ചേരി. 10ന് മേജർ സെറ്റ് കഥകളി. 20ന് വൈകിട്ട് നങ്ങ്യാർകൂത്ത്. തുടർന്ന് നൃത്തപരിപാടി. 21ന് സംഗീതസദസും ഭക്തിഗാനമേളയും. 22ന് ദീപാരാധനയ്ക്ക് ശേഷം ശാസ്ത്രീയ സംഗീതസമന്വയം. തുടർന്ന് വലിയവിളക്ക്. 23ന് രാവിലെ ശ്രീബലി. രാത്രി പള്ളിവേട്ട എഴുന്നള്ളത്ത്. 24ന് ആറാട്ട്. രാത്രി 10.30ന് ആറാട്ട് എതിരേല്പ്. എല്ലാ ദിവസവും പ്രസാദമൂട്ടും നടക്കും.