മാഞ്ഞൂർ സൗത്ത്: എസ്.എൻ.ഡി.പി യോഗം 3705-ാം നമ്പർ മാഞ്ഞൂർ സൗത്ത് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 28-ാമത് പ്രതിഷ്ഠാദിന വാർഷിക ഉത്സവം ആരംഭിച്ചു. രണ്ടാം ഉത്സവദിനമായ ഇന്ന് രാവിലെ 7ന് വിശേഷാൽപൂജ, 8ന് ഗുരുദേവ പാരായണം, 8.30 മുതൽ പറവെയ്പ്പ് കൊടിമരച്ചുവട്ടിൽ, വൈകുന്നേരം 6.30ന് ശ്രീനാരായണ സന്ധ്യാവന്ദനവും ദീപാരാധനയും, 7.30 മുതൽ കുട്ടികളുടെ കലാസന്ധ്യ, 9ന് തിരുവാതിരകളി. 18ന് രാവിലെ 5ന് ഗുരുദേവസുപ്രഭാതം, 7ന് വിശേഷാൽപൂജ, 8ന് ഗുരുദേവപാരായണം, 10ന് പ്രഭാഷണം, 1ന് അന്നദാനം, വൈകുന്നേരം 6ന് ശ്രീനാരായണ സന്ധ്യാവന്ദനവും ദീപാരാധനയും, 6.30ന് താലപ്പൊലിഘോഷയാത്ര.