പൂഞ്ഞാർ :എസ്.എൻ.ഡി.പി യോഗം 108 -ാം നമ്പർ പൂഞ്ഞാർ ശാഖയുടെ വാർഷിക പൊതുയോഗം ഇന്ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ഗുരുമന്ദിരത്തിൽ പുഷ്പാർച്ചനയും വിശേഷാൽ ഗുരുപൂജയും. മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡൻ്റ് എം.ആർ ഉല്ലാസ് സ്വാഗതം ആശംസിക്കും. യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ്.എസ്.തകിടിയേൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യും. ഏകാത്മകം - മോഹിനിയാട്ടം പ്രോഗ്രാമിലൂടെ വേൾഡ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ പാർവ്വതി കൃഷ്ണമാങ്കുഴക്കൽ, സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവന മാനിച്ച് ശിവരാമൻ കല്ലാറ്റ് എന്നിവർക്ക് പുരസ്ക്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. ശാഖാ സെക്രട്ടറി വി.എസ്.വിനു റിപ്പോർട്ട് അവതരിപ്പിക്കും.ശാഖാ വൈസ് പ്രസിഡൻ്റ് വി.ഹരിദാസ് നന്ദി പറയും.