
കോട്ടയം. ആരോഗ്യകേരളം പദ്ധതിയിൽ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ നിയമനത്തിന് 28 ന് രാവിലെ 10 30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത എം ബി ബി എസ് ബിരുദം, ടി സി എം സി രജിസ്‌ട്രേഷൻ എന്നിവയുള്ള പാലീയേറ്റീവ് കെയറിൽ ബി സി സി പി എം കോഴ്‌സ് പാസ്സായവർക്കാണ് അവസരം. പ്രായപരിധി 62. പ്രതിമാസ ശമ്പളം 41000 രൂപ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വയസ്, യോഗ്യത, രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 23 നകം അപേക്ഷ നൽകണം. ഫോൺ. 04 81 23 04 844