
കോട്ടയം . ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 35ാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17 ന് നടത്തും. ഇത് സംബസിച്ച വിജ്ഞാപനം ഏപ്രിൽ 20 ന് നിലവിൽ വരും. നാമനിർദ്ദേശപത്രിക 27 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 28 നാണ്. പിൻവലിക്കുന്നതിനുള്ള അവസാന തീയതി 30. വോട്ടെണ്ണൽ മേയ് 18 ന് നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിച്ചതായി ഇലക്ഷൻ വിഭാഗം
ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ് അറിയിച്ചു.