മുണ്ടക്കയം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫർ സണ്ണി ലെൻസ്മാന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കേരളാ വിഷൻ ചെയർമാനും സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ചു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ്‌ അബൂബക്കർ സിദ്ധിക്ക്‌,​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ,​ കൊക്കയാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയ മോഹൻ, വൈസ് പ്രസിഡന്റ്‌ കെ.എൽ ദാനിയേൽ, സി.ഒ.എ സംസ്ഥാന ട്രഷറർ പി.എസ് സിബി,​ സംസ്ഥാന കമ്മറ്റി അംഗം അഗസ്റ്റിൻ ഡാനിയേൽ, കെ.സി. സി.ഡി.എൽ ദൃശ്യ ചെയർമാൻ അനീഷ് പി.കെ, എം ഡി മുഹമ്മദ്‌ നവാസ്, സി ഒ എ മേഖല ഭാരവാഹികൾ, കെ.സി.സി.ഡി ൽ ഡയറക്ടർമാർ, സി ഒ എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബി.റെജി സ്വാഗതവും, മുണ്ടക്കയം മേഖല പ്രസിഡന്റ്‌ ജയദേവൻ നന്ദിയും പറഞ്ഞു.