പാലാ: ഈസ്റ്റർ ആഘോഷമാക്കാൻ പൊലിസ് സ്റ്റേഷനിൽ മത്സ്യക്കൃഷി വിളവെടുപ്പ്. പാലാ പൊലിസ് സ്റ്റേഷൻ വളപ്പിലെ പടുതക്കുളത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ മത്സ്യകൃഷി നടത്തിയത്. ചെമ്പല്ലി ഇനത്തിൽ പെട്ട ഇരുനൂറ് കുഞ്ഞുങ്ങളെയാണ് കുളത്തിൽ വളർത്തിയത്. പാലാ ഡിവൈ. എസ്. പി. ഷാജു ജോസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ വളപ്പിൽ പച്ചക്കറി കൃഷിയുമുണ്ട്.