പത്തനാട്: യുവകലാസാഹിതി കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷനും ജി.വരദരാജൻ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും ഇന്ന് 3ന് കെ.പി.എ.സി.ലളിത നഗറിൽ(പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ)നടക്കും.യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.ബിനു ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേവരാജൻ അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും സംഘാടകസമിതി ചെയർമാൻ എം.എസ്.രാജുവിന്റെ അദ്ധ്യക്ഷതയിൽ നടക്കും. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചലച്ചിത്രനടൻ ചേർത്തല ജയൻ ഉദ്ഘാടനം ചെയ്യും.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പ്രതിഭകളെ ആദരിക്കും.കെ.പി.എ.സി.രവി ദേവരാജൻ അനുസ്മരണപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗർ,ബി.അശോക്,ജോസ് ചമ്പക്കര,അഡ്വ.എം.എ.ഷാജി,ജ്യോതിരാജ് തുടങ്ങിയവർ പ്രസംഗിക്കും.