മധുരവേലി: എസ്.എൻ.ഡി.പി യോഗം 928ാം നമ്പർ മധുരവേലി ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രാചാര്യൻ സ്വാമി ധർമ്മ ചൈതന്യ, ക്ഷേത്രം തന്ത്രി വിളക്കുമാടം സുനിൽ, രാഹുൽ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് നടന്നത്. തുടർന്ന് ദീപക്കാഴ്ചയും മഹാസുദർശന ഹോമവും ലളിത സഹസ്രനാമർച്ചനയും നടന്നു. ശാഖാ പ്രസിഡന്റ് എൻ.പി പ്രകാശൻ, സെക്രട്ടറി പി.കെ പ്രശോഭനൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുദേഷ് ടി.എസ്, സെക്രട്ടറി അഖിൽ എൻ ഗോപാൽ, വനിതാസംഘം പ്രസിഡന്റ് ബിനിമോൾ അപ്പുക്കുട്ടൻ, സെക്രട്ടറി ഷൈല ശിവദാസൻ, കുടുംബയൂണിറ്റ് ഭാരവാഹികളായ സിനി മധു, സുരേഷ് എൻ.പി, ബിന്ദു രാജു, ഷൈല പൊന്നപ്പൻ, രാജപ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രണ്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ 10.30ന് അഡ്വ രാജൻ മഞ്ചേരിയുടെ പ്രഭാഷണം. 19ന് രാവിലെ 9.30ന് കലശം എഴുന്നള്ളത്ത്, കലശാഭിഷേകം, 12ന് പ്രസാദ വിതരണം, മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് വെങ്ങാശ്ശേരിൽ ഭാഗത്തെ അലങ്കാര പന്തലിൽ നിന്നും ദേശതാലപ്പൊലി ഘോഷയാത്ര, രാത്രി 8ന് താലപ്പൊലി വരവേൽപ്പ് തുടർന്ന് പുഷ്പാഭിഷേകം, വലിയ കാണിക്ക എന്നിവ നടക്കുമെന്ന് ശാഖ സെക്രട്ടറി പി കെ പ്രശോഭനൻ അറിയിച്ചു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം മധുരവേലി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒന്നാമത് പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് ക്ഷേത്രാചാര്യൻ ധർമ്മ ചൈതന്യ സ്വാമി, വിളക്കുമാടം സുനിൽ തന്ത്രികൾ , രാഹുൽ ശാന്തി എന്നിവരുടെ മുഖ്യകർമികത്വത്തിൽ കൊടിയേറ്റ് നടക്കുന്നു