മണർകാട്: ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. ഏപ്രിൽ 24ന് സമാപിക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയ്ക്കും തുടക്കമായി. ഇന്ന് വി.എസ് രാമസ്വാമി, 19ന് ജി പ്രകാശ്, 20ന് അനീഷ് മോഹൻ, 21 ന് കാ ഭാ സുരേന്ദ്രൻ, 22ന് കവനമന്ദിരം പങ്കജാക്ഷൻ, 23ന് കെ.പി ശശികല ടീച്ചർ എന്നിവർ പ്രഭാഷണം നടത്തി. 24ന് പത്താമുദയമഹോത്സവം, രാവിലെ 2ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, 3ന് കുംഭകുട അഭിഷേകം (എണ്ണ, വിത്ത്, മഞ്ഞൾ, പനനീർ ), 5ന് വിശേഷാൽ പൂജ, വഴിപാടുകൾ, 6ന് കലം കരിയ്ക്കൽ, 8 ന് സോപാനസംഗീതം, ഉച്ചയ്ക്ക് 12ന് വിവിധ കരകളിൽ നിന്നും കുംഭകുട ഘോഷയാത്ര വടക്കേ ആൽത്തറയിൽ എത്തിച്ചേരുന്നു. 2.30ന് ക്ഷേത്രത്തിൽ നിന്ന് വടക്കേ ആൽത്തറയിലേക്ക് ദേവിയുടെ എഴുന്നള്ളത്ത്, 3ന് എതിരേൽപ്പ്, 4ന് കുംഭകുട അഭിഷേകം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 8ന് അത്താഴപൂജ, 9ന് തൂക്കം, ഗരുഡൻ തൂക്കം വഴിപാടുകൾ, 12ന് കളിത്തട്ടിൽ ഗരുഡൻ കേളി, 1ന് ഗരുഡൻ എടുത്ത് വരവ്, കളിത്തട്ടിൽ പറവ