
കോട്ടയം: കിടങ്ങൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുഞ്ചൻ നമ്പ്യാർ സ്മാരക സാംസ്‌കാരിക സമിതിയുടെ കുഞ്ചൻനമ്പ്യാർ ജനരഞ്ജന പുരസ്‌കാരത്തിന് മന്ത്രി വി.എൻ.വാസവൻ അർഹനായി. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ അദ്ധ്യക്ഷനെന്ന നിലയിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്. പുരസ്‌കാരം 26ന് രാവിലെ 11 ന് കോട്ടയം പ്രസ് ക്ലബ്ബിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് സമ്മാനിക്കും.