
കോട്ടയം. ഉപഭോക്താക്കൾ ഏറ്റവുമധികം ആശ്രയിച്ചിരുന്ന കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് വിപണിയിൽ ക്ഷാമം നേരിടുന്നു. ഇതോടെ, ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വില്പന വ്യാപകമായി. ഗുണനിലവാരമില്ലാത്ത എണ്ണയുടെ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും. സർക്കാർ നിയന്ത്രണത്തിലുള്ള വിതരണകേന്ദ്രങ്ങളിൽ ഉൾപ്പെടെ നിലവിൽ കേര വെളിച്ചെണ്ണ ലഭ്യമല്ല. കേരഫെഡ് ഉദ്പാദനം താൽക്കാലികമായി നിറുത്തിയിരിക്കുകയാണ്. സ്വകാര്യ എണ്ണ കമ്പനികളെ സഹായിക്കാൻ ഒരു വിഭാഗമാളുകൾ ഒത്തുകളിക്കുന്നത് മൂലമാണ് കേര എണ്ണ വിപണിയിൽ ലഭ്യമല്ലാത്തതെന്നും ആക്ഷേപമുണ്ട്. സാഹചര്യം മുതലാക്കി സ്വകാര്യ കമ്പനികൾ, ഗുണനിലവാരം കുറഞ്ഞ എണ്ണകൾ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. ഇതിൽ പലതും കേട്ടുകേൾവിയില്ലാത്തവയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വെളിച്ചണ്ണയും വിപണിയിൽ സുലഭമാണ്.
ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ ബോട്ടിലുകളിലും വിലക്കുറവിലുമാണ് അന്യ സംസ്ഥാന എണ്ണയുടെ കടന്നുകയറ്റം. വിപണിയിൽ നാടൻ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ്. അതേസമയം നിലവാരം കുറഞ്ഞ വെളിച്ചെണ്ണ 180 രൂപയ്ക്ക് ലഭിക്കും.
ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതിയംഗം എബി ഐപ്പ് ആവശ്യപ്പെടുന്നു.
ഗുണനിലവാരമുള്ള കേര വെളിച്ചെണ്ണ കൃത്യമായി ഉപഭോക്താക്കൾക്ക് ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണം.