കോട്ടയം : എ.കെ.എൻ.എഫ് മേഖല ശില്പശാല കേന്ദ്ര റെയിൽവേ ബോർഡ് മെമ്പർ ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല കോ-ഓർഡിനേറ്റർ ജയപ്രകാശ് അദ്ധ്യഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ.യു.ഷാജി ശർമ്മ മുഖ്യപ്രഭാഷണം നടത്തി. വേലായുധൻ പിള്ള, ബിബിൻഷാ എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു. ജില്ലാ സെക്രട്ടറി അനിൽകുമാർ, മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ബിജു പൊടികളം സ്വാഗതവും പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്റർ എൻ. സതികുമാർ നന്ദിയും പറഞ്ഞു.