veed

മുണ്ടക്കയം: ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കേരള
കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി നിര്‍മ്മിച്ചുനല്‍കുന്ന പത്ത് കെ.എം.മാണി കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം കൂട്ടിക്കലില്‍ നടത്തി. തീക്കോയി, പാറത്തോട്, മുണ്ടക്കയം, എരുമേലി , പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എന്നീ മണ്ഡലം കമ്മറ്റികളുടെയും കേരളാ യൂത്ത് ഫ്രണ്ട് , കേരളാ കര്‍ഷക യൂണിയന്‍ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് കാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്. കൂട്ടിക്കല്‍ ബഡായി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ശിലാസ്ഥാപനം നിര്‍വഹിച്ചു.