പൂവൻതുരുത്ത്: എസ്.എൻ.ഡി.പി യോഗം 2590ാം പൂവൻതുരുത്ത് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ 17-ാമത് വാർഷിക ഉത്സവം 20,21 തീയതികളിൽ നടക്കും. സത്യരാജൻ തന്ത്രി, ക്ഷേത്രം മേൽശാന്തി രമേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 20ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഗുരുദേവ ഭാഗവത പാരായണം, 10ന് ഇളനീർതാലം നിറയ്ക്കൽ, 11ന് ഇളനീർ അഭിഷേകം, 12ന് അന്നദാനം, വൈകുന്നേരം 5.30ന് ഗുരുദേവകീർത്തനാലാപനം, 6ന് കലാപരിപാടികൾ, 7ന് ഭഗവതിസേവ, 7.30ന് പ്രഭാഷണം, 9ന് കഥാപ്രസംഗം. 21ന് രാവിലെ 6ന് ഗണപതിഹോമം, 10ന് കലശപൂജ, 11ന് കലശാഭിഷേകം, പൊതുസമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.സി അഭിലാഷ് ചുനങ്ങര അദ്ധ്യക്ഷത വഹിക്കും. സപ്തതി ആദരവ് ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രിയെ പൊന്നാട അണിയിച്ച് ആദരിക്കും. സാബു ഡി. ഇല്ലിക്കളം, ഷാജി എസ്.പൗർണ്ണമി, ശ്യാമളാ വിജയൻ, കെ.കെ കുഞ്ഞുമോൾ, അപർണ്ണാ ഷിബു എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.എൻ ഷാജി കളരിക്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എ.ബി സുനിൽകുമാർ നന്ദിയും പറയും. 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് താലപ്പൊലിഘോഷയാത്ര, താലപ്പൊലി സമർപ്പണം, 8.30ന് പൂമൂടൽ, നൃത്തനൃത്യങ്ങൾ, അന്നദാനം, 9.30ന് നാടൻ പാട്ട്.