കോട്ടയം: പുല്ലുപറമ്പിൽ കുടുംബയോഗത്തിന്റെ 11-ാമത് കുടുംബസംഗമവും വാർഷിക പൊതുയോഗവും മെയ് ഒന്നിന് രാവിലെ 9ന് പള്ളം രാജേഷ് ഭവൻ അങ്കണത്തിൽ നടക്കും. സ്മരണാഞ്ജലി, പുഷ്പാർച്ചന, കുടുംബസംഗമം, ആദരിക്കൽ, വാർഷികയോഗം, ഉഹാരം, പഠനോപകരണ വിതരണം, ക്യാഷ് അവാർഡ് വിതരണം എന്നിവ നടക്കും.