കോട്ടയം : റബർ ബോർഡ് സ്ഥാപക ദിനാചരണ ചടങ്ങുകൾക്ക് ചെയർമാൻ ഡോ. സവാർ ധനാനിയ നേതൃത്വം നൽകി. റബർബോർഡ് വെർച്വൽ ട്രേഡ് ഫെയറിന്റെ രണ്ടാം സീസണിന്റെ ഉദ്ഘാടനവും ഡോ. ധനാനിയ നിർവഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ ആമുഖപ്രസംഗം നടത്തി. ആർ.പി.എസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്. ഫ്രാൻസിസ്, ത്രിപുര ഡയറക്ടർ ലൈവ്‌ലിഹുഡ് പ്രസാദ റാവു, എച്ച്. എം.എൽ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് എബ്രഹാം, ബ്ലോക്ക് റബ്ബർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് റോണി ജോസഫ് തോമസ്, ഇന്ത്യൻ റബ്ബർ ഡീലേഴ്‌സ് ഫെറേഷൻ പ്രസിഡന്റ് ജോർജ് വാലി , സീനിയർ എ.ഐ.ആർ.ഐ വൈസ് പ്രസിഡന്റ് ശശികുമാർ സിങ്, ആത്മ സെക്രട്ടറി ജനറൽ രാജീവ് ബുദ്ധരാജ, ട്രെയിനിംഗ് ഡയറക്ടർ പി.സുധ എന്നിവർ പങ്കെടുത്തു.