
തലയോലപ്പറമ്പ് . കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണത്തിനായി പച്ചക്കറിവിത്ത് സംഭരണം നടത്തി. തലയോലപ്പറമ്പ് തനിമ ജൈവ പഴംപച്ചക്കറി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിത്ത് ശേഖരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പ മണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഡൊമനിക്ക് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കർഷകൻ ഫ്രാൻസിസ് മാണിശ്ശേരിയെ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് ആദരിച്ചു. കൃഷി ഓഫീസർ തെരേസ അലക്‌സ്, പഞ്ചായത്ത് അംഗം അനിത, കെ.എം സുധർമ്മൻ, പി.കെ രാധാകൃഷ്ണൻ, സുശീല, അജിത് പ്രസാദ്, എം.പി.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.