മുണ്ടക്കയം : റൂം ഫോർ റിവർ പദ്ധതി പ്രകാരം പ്രളയത്തിൽ വന്നടിഞ്ഞ മണിമലയാറ്റിലെ മണലും ചെളികളും വാരിയെടുത്ത് വൃത്തിയാക്കുന്ന മണിമലയാർ പുനർജനി പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിൽ പൂഞ്ഞാർ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ, ബ്ലോക്ക് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് മെമ്പർ പി.കെ.പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ, വ്യാപാരി പ്രസിഡന്റ് ആർ.സി നായർ, അനിൽ സുനിത, എം.ജി രാജു, ബെന്നി ചേറ്റുകുഴി, സുനിൽ ടി. രാജ്, ഷാജി തട്ടമ്പറമ്പിൽ, ജയകുമാർ, ചാർലി കോശി, ബോബി കെ.മാത്യു, കെ.എൻ സോമരാജൻ എന്നിവർ പ്രസംഗിച്ചു. മണലും ചെളിയും വിവിധ സ്ഥലങ്ങളിലായി സംഭരിച്ച് റവന്യു അധികൃതർ ലേലം ചെയ്യും.